നെടുമങ്ങാട്: ചിട്ടി നടത്തി വഞ്ചിച്ചെന്ന കേസിലെ പ്രതി നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി.വേട്ടമ്പള്ളി ഇര്യനാട് ഉത്രം വീട്ടിൽ കൃഷ്ണകുമാറാണ് കീഴടങ്ങിയത്. 2018 – 20ൽ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നപ്പോൾ നടത്തിയ പരസ്പര സഹായനിധി ചിട്ടി നടത്തി വ്യാപാരികളിൽ നിന്ന് പണം കൈപ്പറ്റിയതിനു ശേഷം പണം നൽകാതെ കബളിപ്പിച്ചതായാണ് ഇയാൾക്കെതിരെയുള്ള കേസ്. നെടുമങ്ങാട് സ്വദേശി അഷ്റഫ് നൽകിയ പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്. ഇനിയും കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും നെടുമങ്ങാട് പൊലീസ് അറിയിച്ചു.