നഗരൂരിൽ ഒരു കുടുംബത്തിലെ ആറു പേരെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ

eiFP1EJ59849

 

നഗരൂർ :നഗരൂരിൽ ഒരു കുടുംബത്തിലെ ആറു പേരെ ആക്രമിച്ച പ്രതികൾ പിടിയിൽ. തേക്കിൻകാട് ഷൈൻ നിവാസിൽ പട്ടര് എന്നു വിളിക്കുന്ന അരുൺ എം നായർ (36), തേക്കിൻകാട് വിഷ്ണുഭവനിൽ വിഷ്ണു.എസ് (35), തേക്കിൻകാട് അരുൺ നിവാസിൽ അരുൺ (37), തേക്കിൻകാട് വിളയിൽ വീട്ടിൽ തൻസീർ (37) എന്നിവരെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

നഗരൂർ തേക്കിൻകാട് സ്വദേശിയായ ശംഭു, അച്ഛൻ രാധാകൃഷ്ണൻ നായർ, അച്ഛന്റെ അനുജൻ ശശി, അമ്മ, സഹോദരി ,സഹോദരീ ഭർത്താവ് എന്നിവരെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.2020 ലെ ശിവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് ശംഭുവും വിഷ്ണുവും അരുണും തമ്മിൽ സംഘർഷം ഉണ്ടാകുകയും നഗരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ശത്രുതയിലായിരുന്നു ഇരുകൂട്ടരും. ഇന്നലെ 4.30 മണിയോടു കൂടി ശംഭുവിന്റെ അച്ഛൻ രാധാകൃഷ്ണൻ നായരുമായി പ്രതികൾ തേക്കിൻകാട് ജംഗ്ഷനിൽ വച്ച് നടന്ന വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പ്രതികളിലൊരാളായ വിഷ്ണുവിനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!