ആലംകോട് :ആൾ കേരള ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) ആലംകോട് യൂണിറ്റിന്റെ കാർഡ് വിതരണവും കൊടിമരം സ്ഥാപിക്കലും. പ്രസ്തുത യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജാബിർ അദ്ധ്യക്ഷത വഹിക്കുകയും ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് നസീർ സ്വാഗതം പറയുകയും ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ചെറുനാരകംകോട് ജോണി ഉദ്ഘാടനം ചെയ്‌ത യോഗത്തിൽ ശ്യാംനാഥ്, അംബിരാജ്, എം.കെ ജ്യോതി, അഭിലാഷ്, അഷറഫ്, ഷൈൻ, സലീം എഎംഎസ്, ഹാഷിം, ഓട്ടോറിക്ഷാ തൊഴിലാളികൾ, തുടങ്ങിയവർ സംസാരിച്ചു.നിസാമുദ്ധീൻ യോഗത്തിന് കൃതജ്ഞത പറയുകയും ചെയ്തു