അഞ്ചുതെങ്ങിൽ അതിരാവിലെ ആകാശത്ത് കണ്ട അപൂർവ്വ കാഴ്ച

ei2RUL611206

 

അഞ്ചുതെങ്ങിൽ ആകാശത്ത് അപൂർവ്വ കാഴ്ച ദൃശ്യമായി. രാവിലെ ആറരയോടെയാണ് ആകാശത്ത് നിന്നും കടലിലേയ്ക്ക് ടോർച് അടിയ്ക്കുന്നതിന് സമാനമായി തോന്നിപ്പിക്കുന്ന ദൃശ്യം തെളിഞ്ഞത്.
ഏകദേശം അഞ്ച് മിനിട്ടോളം പതിയെ സഞ്ചരിക്കുന്നതായി തോന്നിപ്പിയ്ക്കും വിധം നീണ്ടുനിന്ന ഈ കാഴ്ച പതിയെ മങ്ങി പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

വാൽ നക്ഷത്രങ്ങളോട് സാദൃശ്യമുണ്ടെങ്കിലും ഇത് അത്തരം പ്രകാശമാകാൻ സാധ്യത ഇല്ലെന്നാണ് പഴമക്കാരായ മത്സ്യത്തൊഴിലാളികൾ പറയുന്നത്.എന്നാൽ ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണ വാഹനമായ പിഎസ്എൽവി-സി52 ന്റെ വിക്ഷേപണം ഇന്നായിരുന്നു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നും പുലർച്ചെ 5.59നായിരുന്നു വിക്ഷേപണം. ഇതാകാം ദൃശ്യങ്ങൾക്ക് കാരണമായതെന്നും സൂചയുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!