നെടുമങ്ങാട് എട്ടോളം കടകളിൽ മോഷണം

eiYL53G46560

 

നെടുമങ്ങാട് വാളിക്കോട്ടെ അടുത്തടുത്തുള്ള എട്ടോളം ബങ്ക് കടകളിലാണ് മോഷണം നടന്നത്.കഴിഞ്ഞ രാത്രിയിലാണ് മോഷണം നടന്നത്.മൊബൈൽ ഷോപ്പിൽ നിന്നും 5000 രൂപയുടെ മൊബൈൽ അക്സസറീസ് മോഷാടാവ് കൊണ്ട് പോയി.
തിരുവനന്തപുരം നെടുമങ്ങാട് റൂട്ടിലെ റോഡ് സൈഡിലെ കടകളിലാണ് മോഷണം അരങ്ങേറിയത്.
കടയുടമകൾ രാവിലെ കടകൾ തുറക്കാനായെത്തിയപ്പോഴാണ് കടകളുടെ പൂട്ട് തകർത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് മോഷണം നടന്ന വിവരം അറിയുന്നത്.

എട്ടോളം ബങ്ക് കടകളിലെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത് .എന്നാൽ മൊബൈൽ ഷോപ്പ് ഒഴിച്ചുള്ള കടകളിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല . ഇതിനു മുൻപും ഇവിടത്തെ കടകളിൽ മോഷണം നടന്നിരുന്നതായി കടയുടമകൾ പറയുന്നു. നെടുമങ്ങാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ വി ഗോപിനാഥ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം രാത്രി കാല പട്രോളിങ് നെടുമങ്ങാട് പോലീസ് ശക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!