കടയ്ക്കാവൂർ : കടയ്ക്കാവൂർ കൊച്ചുപാലത്തിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 8 അര മണിയോടെയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. അതുവഴി നടന്നുപോയ ആൾക്കാരാണ് മൃതദേഹം കണ്ടത്. തുടർന്ന് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.