അഞ്ചുതെങ്ങ് : ജന്തുക്ഷേമ ദ്വൈവാരാചരണം 2022ന്റെ ഭാഗമായി അഖിലകേരള പെയിന്റിങ്ങ് മത്സ്യരം യുപി വിഭാഗത്തിൽ കടയിയ്ക്കാവൂർ സ്വദേശിനി മൃഗസംരക്ഷണ വകുപ്പ് മന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ജന്തുക്ഷേമ ദ്വൈവാരാചരണം 2022ന്റെ ഭാഗമായി അഖിലകേരള അടിസ്ഥാനത്തിൽ നടത്തിയ പെയിന്റിങ്ങ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ
കടയ്ക്കാവൂർ സ്വദേശിനിയായ ദയ ആർ കൃഷ്ണയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയത്.
അഞ്ചുതെങ്ങ് സേക്രട്ട് ഹാർഡ് എച്ച് എച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദയ ആർ കൃഷ്ണ. തെക്കുംഭാഗം പത്മതീർത്ഥത്തിൽ (തൈവിളാകം) രാജേഷ് കൃഷ്ണയുടേയും ഇന്ദുലയുടേയും മകളാണ്.