നടയറ കലുങ്ക് പൊളിക്കുന്നു, വാഹനഗതാഗതം വെള്ളിയാഴ്ച മുതൽ നിരോധിച്ചിരിക്കുന്നു.
48 കോടി രൂപ ചെലവഴിച്ച് പുനർനിർമ്മിക്കുന്ന വർക്കല നടയറ പാളയംകുന്ന് പാരിപ്പള്ളി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ആദ്യഘട്ടത്തിൽ നടയറ താജ്മഹൽ ഓഡിറ്റോറിയത്തിന് സമീപത്തെ കലുങ്കും, നടയറ ജംഗ്ഷനിലെ ഇരുവശത്തുമുള്ള ഓടയുടെ പ്രവർത്തനങ്ങളും , മറ്റ് നാല് കല്ലുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും 18/2/2022 വെള്ളിയാഴ്ച ആരംഭിക്കും.
കലുങ്കുകൾ പൊളിക്കുന്നതിൻ്റെ ഭാഗമായി ഇതുവഴിയുള്ള വാഹനഗതാഗതം വെള്ളിയാഴ്ച മുതൽ നിരോധിക്കും.പാളയംകുന്ന് അയിരൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ അയിരൂർ കരിനിലക്കോട് ജനത ജംഗ്ഷൻ വഴി വർക്കല ഭാഗത്തേക്ക് പോകേണ്ടതാണ്.
തിരിച്ച് വർക്കല ഭാഗത്തുനിന്നും പാളയം കുന്നിലേക്ക് വരുന്ന വാഹനങ്ങൾ പുന്നമൂട് ജനത ജംഗ്ഷൻ കരിനിലക്കോട് അയിരൂർ ഭാഗത്തുകൂടി കൂടി പോകേണ്ടതാണ്.