രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് അർഹനായ വിതുര ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനിലെ ഗ്രേഡ് അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ സതികുമാറിനെ അടൂർ പ്രകാശ് എം പി വീട്ടിൽ എത്തി ആദരിച്ചു . ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമൻ നായർ, കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ആർ അജയകുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, എം എൻ ഗിരി, കല്ലിയോട് പ്രവീൺ, ബൈജു കലാഭവൻ തുടങ്ങിയവർ പങ്കെടുത്തു.