മദ്യലഹരിയിൽ വാഹനമോടിച്ചു അപകടമുണ്ടാക്കിയ കോടതി ജീവനക്കാർ ഉൾപ്പെടുന്ന മദ്യപസംഘത്തെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.പ്രഭ കുമാർ,, സുരേഷ് കുമാർ, ശശികുമാർ, ഗോപകുമാർ എന്നുവരെയാണ് വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇന്നലെ രാത്രി 8:30 ഓടെ വെമ്പായം ജംഗ്ഷന് സമീപം ബൈക്ക് യത്രികാരായ അച്ഛനെയും മകളെയും ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ കടന്നു കളഞ്ഞ കോടതി ജീവനക്കാരുൾപ്പെടുന്ന നാല് പേരെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. വാഹനത്തിലിരുന്ന് മദ്യപിക്കുകയും അബോധ അവസ്ഥയിൽ മറ്റു വാഹനങ്ങൾക്ക് അപായം ഉണ്ടാകുന്ന തരത്തിൽ വാഹനം ഇടിക്കുകയും. പ്രദേശത്താകെ ഭീതി പരത്തുകയും തുടർന്ന് വാഹനം ഇടിച്ചതിനു ശേഷം തടയാൻ ശ്രമിച്ച നാട്ടുകാരെ അപായപെടുത്താൻ ശ്രമിക്കുകയും വാഹനത്തിൽ ഉണ്ടായിരുന്ന മദ്യ കുപ്പികൾ വലിച്ചെറിഞ്ഞു സ്ഥലം വിടുകയും ചെയ്‌തു. പുറകെ പിന്തുടർന്ന നാട്ടുകാർ വാഹനം തടഞ്ഞു നിർത്തി പോലീസിനെ വിവരം അറിയിച്ചു. നാട്ടുകാരോട് ഞങ്ങൾ കോടതി ജീവനക്കാർ ആണെന്നും പുല്ലുപോലെ ഇറങ്ങുമെന്നും പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് 4 പേരെയും കസ്റ്റഡിയിൽ എടുത്ത് അടുത്തുള്ള ആശുപത്രിയിൽ മെഡിക്കലിനായി എത്തിച്ചു…