പാപനാശത്ത്  കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട യുവാക്കളെ  ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി

eiUBZUL83680

 

വർക്കല : വർക്കല പാപനാശത്ത്  കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട യുവാക്കളെ  ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. കോട്ടയം സ്വദേശി കിരൺ (20), വയനാട് സ്വദേശി സൽമാൻ (19), തിരുവനന്തപരം മണക്കാട് സ്വദേശി നഫീസ് (19) എന്നിവരെയാണ്  രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം 6മണിയോടെയാണ് സംഭവം.  പാപനാശം ഓവിന്റെ ഭാഗത്ത് കടലില്‍ കുളിക്കുകയായിരുന്നു മൂന്ന് പേരും.  പെട്ടെന്നുണ്ടായ ശക്തമായ അടിയൊഴുക്കില്‍പ്പെട്ട് ഇവർ മുങ്ങിത്താഴ്ന്നെങ്കിലും ലൈഫ് ഗാര്‍ഡുകളായ ശിശുപാലൻ, റിമോൾട്ട്  എന്നിവർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. പരിക്കേറ്റ കോട്ടയം സ്വദേശി കിരണിനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!