വർക്കല മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽനിന്ന് നാല് റോഡിന് 60 ലക്ഷം രൂപയും റവന്യു വകുപ്പിന്റെ ഫ്ലഡ് റിലീഫ് ഫണ്ടിൽനിന്ന് 10 റോഡിന് 94 ലക്ഷം രൂപയും അനുവദിച്ചതായി വി ജോയി എംഎൽഎ അറിയിച്ചു.
നാവായിക്കുളം പഞ്ചായത്തിൽ മുത്താന – കൊടുവേലികോണം പറകുന്ന് റോഡിന് 20 ലക്ഷം. ഞാറയിൽകോണം തെങ്ങുവിള കാട്ടുവള്ളി കുടവൂർ ഏലാ റോഡ് – 15 ലക്ഷം. കുടവൂർ – കണിയാകോണം– കാഞ്ഞിരംവിള റോഡ് – 15 ലക്ഷം, പയ്യൻമുക്ക് – നാഗരുകാവ് ബ്രാഹ്മണശ്ശേരി റോഡ് – 10 ലക്ഷം, നാവായികുളം– കുന്നുംപുറം റോഡ് എട്ട് ലക്ഷം, വെട്ടിയറ – പോളച്ചിറ റോഡ് -10 ലക്ഷം. പറകുന്ന് –- ആനപൊയ്ക റോഡ് -10 ലക്ഷം, പുല്ലൂർമുക്ക് -– കാട്ടിൽ തൈക്കാവ് റോഡ് -10 ലക്ഷം, ഞാറയിൽകോണം -– കാട്ടുവള്ളികോണം റോഡ് 10 ലക്ഷം, ചെമ്മരുതി പഞ്ചായത്തിൽ ആശാരിമുക്ക് – പടിഞ്ഞാറ്റേതിൽ റോഡ് – എട്ട് ലക്ഷം. മൺട്രോതോട് – കുറ്റൂർ –മടത്തിവിളാകം റോഡ് – 10 ലക്ഷം, മടവൂർ പഞ്ചായത്തിൽ ആനകുന്നം -–വിളയിൽ വാതുക്കൽ – ലാവേറ്റി പൊയ്ക റോഡ് – എട്ട് ലക്ഷം, പുലിയൂർകോണം –അടുകോട്ടുകോണം –അങ്കണവാടി റോഡ് -10 ലക്ഷം, വർക്കല നഗരസഭയിൽ ഓടയം -– കല്ലുവിള റോഡ് – 10 ലക്ഷം എന്നിങ്ങനെയാണ് തുകകൾ അനുവദിച്ചത്.