വയോധികയെ വീടുകയറി അക്രമിച്ച കേസിലെ പ്രതി പിടിയില്‍.

ei3G12224458

 

കടയ്ക്കാവൂർ : വയോധികയെ വീടുകയറി അക്രമിച്ച കേസിലെ പ്രതി പിടിയില്‍. പാലാകോണം ഭാസ്‌കര്‍ കോളനിയില്‍ കാക്ക സുനി എന്ന് വിളിക്കുന്ന അനില്‍കുമാര്‍(46)ആണ് പിടിയിലായത്. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. പാലാംകോണം സ്വദേശിയായ വയോധികയുടെ വീട്ടില്‍ കയറി പ്രതി പണം ആവിശ്യപ്പെട്ടു. വയോധിക പണം നല്‍കാത്തതില്‍ പ്രകോപിതനായ പ്രതി വയോദികയെ അക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. വയോധിക ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ അനില്‍കുമാര്‍. സംഭവ ശേഷം സ്ഥലത്ത് ഭീകരാന്തരീഷം സൃഷ്ടിച്ചാണ് പ്രതി രക്ഷപ്പെട്ടത്. കടയ്ക്കാവൂര്‍ പൊലീസ് സ്ഥലത്ത് എത്തി നടത്തി അന്വേഷ്ണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കടയ്ക്കാവൂര്‍ എസ്എച്ച്ഒ അജേഷ് വി, എസ് ഐ ദീപു എസ്എസ്, നസറൂദ്ദീന്‍ മാഹീന്‍, എഎസ്‌ഐ ശ്രീകുമാര്‍, രാജീവ്, സിപിഒ ജ്യോതിഷ് സിയാദ്, ഡാനി, സുജില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!