Search
Close this search box.

കൃഷി വകുപ്പിന്റെ ട്രയിനിംഗ് സെന്ററിൽ മോഷണം, പ്രതി അറസ്റ്റിൽ

ei05JCL25628

 

കഴക്കൂട്ടം വെട്ടുറോഡിലെ കൃഷി വകുപ്പിന്റെ ട്രയിനിംഗ് സെന്ററിൽ നിന്നും ലാപ്ടോപ്പ്, വീഡിയോ ക്യാമറ, എൽ.സി.ഡി.റ്റി.വി തുടങ്ങിയവ മോഷ്ടിച്ചെടുത്ത കേസിൽ ഒരാളെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻകുമാർ അറിയിച്ചു. നെല്ലനാട് മുക്കന്നൂർ, കുഴിവിള കോളനി പാറവിള വീട്ടിൽ ജയൻ (34) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈ കേസിലെ രണ്ടാം പ്രതിയാണ്
ഫെബ്രുവരി 16 നാണ് മോഷണം നടന്നത്. കഴക്കൂട്ടം വെട്ടു റോഡിലെ കൃഷി വകുപ്പിന്റെ അഗ്രിക്കൾച്ചർ ടെക്നോളജി ട്രയിനിംഗ് സെന്ററില്‍ രാത്രി പൂട്ട് പൊളിച്ച് അകത്തു കടന്ന രണ്ടംഗ സംഘം ഓഫീസിൽ സൂക്ഷിച്ചിരുന്ന സർക്കാർ വക ലാപ്ടോപ്പ്, വീഡിയോ ക്യാമറ, നെറ്റ് സെറ്റർ, എൽ.സി.ഡി.റ്റി.വി, കാർഷിക ഉപകരണങ്ങൾ, ബാറ്ററികൾ തുടങ്ങിയവ മോഷ്ടിച്ചെടുക്കുകയായിരുന്നു.

സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (ക്രമസമാധാനം) അങ്കിത് അശോകന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണ സംഘം, സ്ഥലത്തെ സി.സി.റ്റി.വി ദൃശ്യങ്ങളും ഫിംഗര്‍ പ്രിന്റും മറ്റും ശേഖരിച്ച്, ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിൽ ഈ കേസിലെ ഒന്നാം പ്രതിയായ നെല്ലനാട് സ്വദേശി ഷിബുവിനെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ മോഷണത്തിനു ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയനും മോഷണത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തുകയും, ഒളിവിൽ പോയ ഇരുവരേയും അന്വേഷിച്ചു വരവേ, കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി സി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐ മാരായ ജിനു, മിധുൻ, സി.പി.ഒമാരായ സജാദ്ഖാൻ, ശ്യാം, അരുൺ.എസ്. നായർ, സജീവ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ചെടുത്ത വീഡിയോ ക്യാമറ, യു.എസ്.ബി എന്നിവ ഇയാളിൽ നിന്നും കണ്ടെടുത്തു. ഒന്നാം പ്രതി ഷിബുവിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!