ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ മാമം പാലം ബസ് സ്റ്റോപ്പിൽ ബസ്ബേ വേണമെന്ന ആവശ്യം ശക്തമാകുന്നു ആറ്റിങ്ങൽ ഭാഗത്തേക്കുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഇടത്താണ് ബസ് ബേ ഇല്ലാത്തത്. ഇത് കാരണം യാത്രക്കാർ അപകട ഭീഷണിയിലാണ്. ഇവിടെ ബസ് കാത്തു നിൽക്കുന്നത് 30 അടിയോളം ഉയരത്തിലാണ്, മാത്രമല്ല യാത്രക്കാർക്ക് കയറാനും ഇറങ്ങാനും ബസുകൾ നിർത്താൻ സ്ഥലം ഇല്ലാത്തത് കാരണം അപകടങ്ങളും പതിവാണ്. നിർദ്ദിഷ്ട ആറ്റിങ്ങൽ ബൈപ്പാസ്സിന്നായി ഈ സ്റ്റോപ്പിൽ നിന്നും 400 മീറ്ററോളം തെക്കുമാറിയാണ് സർവ്വേ നടപടികൾ പൂർത്തിയാക്കിയത്. എത്രയും വേഗം ബസ് ബേ സ്ഥാപിച്ചു അപകടങ്ങൾ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.