ആറ്റിങ്ങൽ : സയോണ ഫാമിലി മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി. ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
എസ്.എസ്, എൽ.സി,പ്ലസ്ടു,ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കാണ് ഉപഹാരങ്ങൾ നൽകിയത്. സെക്രട്ടറി ബിനു.എസ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് സുരാജ് കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി സുചന്ദ്, ട്രെഷറർ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.