
ആറ്റിങ്ങൽ ബിവറേജസ് ഗോഡൗൺ കുത്തിത്തുറന്ന് മദ്യം കടത്തിയ കേസിലെ ആസൂത്രകനും പ്രധാന പ്രതിയുമായ മൂങ്ങോട് ഷാനു ഭവനിൽ ഷാനു (28)വിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. മൂങ്ങോടുള്ള വീട്ടിൽനിന്നാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കവർച്ചയ്‌ക്കുശേഷം ഒളിവിലായിരുന്നു. മൂങ്ങോടുള്ള പന്നിഫാമിൽ അതിക്രമിച്ചുകയറി പന്നിയെ വെട്ടിക്കൊന്നതിലും ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിലെ വധശ്രമത്തിലും ഇയാൾ പ്രതിയാണ്. വർക്കലയിലെ എക്സെസ് കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.
ആറ്റിങ്ങൽ ഡിവൈഎസ്‌പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്എച്ച്ഒ ഡി മിഥുൻ, എസ്ഐമാരായ രാഹുൽ, ബിനിമോൾ, എഎസ്ഐമാരായ താജുദീൻ, ഉദയകുമാർ, എസിപിഒ മനോജ്, സിപിഒ ഷെമീർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്
https://attingalvartha.com/2021/05/attingal-beverages-theft-2/
https://attingalvartha.com/2021/05/attingal-beverages-theft/
https://attingalvartha.com/2021/05/attingal-beverages-godown-theft/
https://attingalvartha.com/2021/05/attingal-beverages-corporation/
https://attingalvartha.com/2021/05/theft-beverages-corporation/