ചിറയിൻകീഴ് : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് പഞ്ചായത്ത് സാക്ഷരതാ പ്രേരകായി വിരമിച്ച വി ബേബിക്ക് യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷ് ഉദ്ഘാടനം ചെയ് തു. പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഡീന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി രമാഭായി അമ്മ, ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി പി സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗം എസ് സിന്ധു, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി മണികണ് ഠൻ, പഞ്ചായത്തംഗങ്ങളായ സജ് നാദേവി, മോനി ശാർക്കര, ജി ജയൻ, ആർ കെ രാധാമണി, ശ്രീലത, ബീജാ സുരേഷ്, പ്രേരക് സജനിക എന്നിവർ സംസാരിച്ചു. നോഡൽ പ്രേരക് ലക്ഷ് മി നന്ദി പറഞ്ഞു.