മംഗലപുരം : അയൽവീട്ടിലെ ഉപയോഗശൂന്യമായ കിണറ്റിൽനിന്നു മലിനജലം, കുറക്കട കൈലാത്തുകോണം അക്കരവിള വീട്ടിൽ എസ്.രാജീവിന്റെ വീട്ടിലെ കിണറ്റിൽ ഇറങ്ങുന്നതായി പരാതി.
മലിനജലം പതിക്കുന്നതിനാൽ കിണറ്റിലെ വെള്ളം ദുർഗന്ധം നിറഞ്ഞ് ഉപയോഗിക്കാൻ കഴിയുന്നില്ല. മംഗലപുരം പഞ്ചായത്തിലും പ്രാഥമികാരോഗ്യകേന്ദ്രത്തിലും പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലത്രെ. പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് രാജീവിന്റെ ആവശ്യം.