കല്ലമ്പലം : പിടികിട്ടാപ്പുള്ളിയായ പ്രതിയിൽ നിന്നും കുത്തേറ്റ പോലീസ് ഉദ്യോഗസ്ഥർക്ക് ധനസഹായം പ്രഖ്യാപിച്ചു. കല്ലമ്പലം സ്റ്റേഷനിലെ നാല് പോലീസുകാർക്കാണ് പോലീസ് വെൽഫയർ ബ്യൂറോയിൽ നിന്ന് ധനസഹായം അനുവദിച്ചത്. 5,50,000 രൂപ അനുവദിച്ച് ഡിജിപി ഉത്തരവിറക്കി.
സിപിഒ ചന്ദുവിന് 2,00,000 രൂപയും സിപിഒ ശ്രീജിത്തിന് 2,00,000 രൂപയും ജിഎസ്ഐ ജയന് 1,00,000 രൂപയും സിപിഒ വിനോദിന് 50,000 രൂപയുമാണ് അനുവദിച്ചത്.
കല്ലമ്പലം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതി അനസിനെ പിടികൂടാനുള്ള ശ്രമത്തിനിടയിലായിരുന്നു പോലീസുകാർക്ക് കുത്തേറ്റത്. നിരവധി കേസുകളിലെ പ്രതിയാണ് അനസ്. കുത്തേറ്റ ശ്രീജിത്തിന്റെ നട്ടെല്ലിനും വിനോദിന് തോളിനുമാണ് പരിക്കേറ്റിരുന്നത്. പാരിപ്പള്ളി ജംഗ്ഷനിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം
https://attingalvartha.com/2022/03/kallambalam-police-station-6/