കല്ലമ്പലം :കല്ലമ്പലത്ത് നടന്നുപോയ വൃദ്ധയെ ഓട്ടോയിൽ വിളിച്ചുകയറ്റി മാല മോഷ്ടിച്ച തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്നാട് തിരുനെല്‍വേലി ജില്ലയില്‍ അമ്പാസമുദ്രം സ്വദേശികളായ മീനാക്ഷി എന്നുവിളിക്കുന്ന കാളിയമ്മ , സഹോദരി കല്യാണി എന്നു വിളിക്കുന്ന ലത എന്നിവരാണ് അറസ്റ്റിലായത്.കല്ലമ്പലം മാവിന്മൂട് ഭാഗത്ത് നിന്നും കല്ലമ്പലത്തേക്ക് പോകുകയായിരുന്ന മാവിന്‍മൂട് പാണന്തറ സ്വദേശിനിയായ വൃദ്ധയെ വര്‍ക്കല- കല്ലമ്പലം റോഡില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് വന്ന തമിഴ് സ്ത്രീകൾ ഓട്ടോ നിർത്തി കല്ലമ്പലത്തേക്ക് പോകുവാണോ എന്ന് ചോദിച്ചു വിളിച്ചു കയറ്റുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ വൃദ്ധ കയറുകയും യാത്രാമദ്ധ്യേ വൃദ്ധയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.
തുടർന്ന് വൃദ്ധ കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത് പ്രകാരം പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കല്ലമ്പലം പോലീസ് ഇന്‍സ്പെക്ടര്‍ ഫാറോസ് ഐ യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍, ജിഎഎസ്ഐ നജീബ്, എസ്. സി. പി. ഒ അനില്‍കുമാര്‍, ഹരിമോന്‍, സിപിഒ ഷംനാദ്, യാസിര്‍ ,കവിത എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.