നിർദ്ധന കുടുംബങ്ങളെ തുടർച്ചയായി സഹായിച്ച കൊണ്ടിരിക്കുന്ന എസ്എൻവിജിഎച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റിലെ കുട്ടികൾ ഉപജീവനം എന്ന പ്രോജക്ടിൻ്റെ ഭാഗമായി ഒരു തയ്യൽ മെഷീൻ നിർദ്ധന കുടുംബത്തിലെ അംഗമായ അഞ്ചുതെങ്ങ് പടനയിൽ വീട്ടിൽ ദീപയ്ക്ക് കൈമാറി. ദീപയുടെ വീട്ടിലെത്തിയാണ് തയ്യൽ മെഷീൻ കൈമാറിയത്. സ്കൂളിൻ്റെ പ്രിൻസിപ്പാൾ ഇൻചാർജ് ഷാജി.എസ് , സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുള്ള മുൻ പിറ്റിഎ പ്രസിഡൻറ് അഞ്ചുതെങ്ങ് സുരേന്ദ്രൻ, സീനിയർ അധ്യാപിക മഞ്ജുഷ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജി.കെ.റ്റി, ലാബ് അസിസ്റ്റൻ്റ് ജ്യോതി, എൻഎസ്എസ് വോളണ്ടിയേഴ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.