നെടുമങ്ങാട്: ഉളിയാഴ്ത്തുറ പൗഡിക്കോണം, ഗാന്ധിപുരം പുതുവൽ പുത്തൻകടയിൽ വീട്ടിൽ നിന്നും ആനാട്, മൂഴി വടക്കേകോണം തെക്കതിൽ വീട്ടിൽ താമസിക്കുന്ന അഭി എന്നു വിളിക്കുന്ന അഭിലാഷ് (38) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 6-ാം തിയതി രാത്രി 9.30 മണിയോടുകൂടി വീടിന് മുന്നിൽ അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത അയൽവാസിയായ ഷിബു എന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാൾ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ നെടുമങ്ങാട്, കഴക്കൂട്ടം, പോത്തൻകോട് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.ഷിബുവിൻറെ പരാതിയിൽ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. . നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിൻറ നേതൃത്വത്തിൽ എസ്.ഐ സൂര്യ.കെ.ആർ, എ.എസ്.ഐ ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു.സി, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.