Search
Close this search box.

കടയ്ക്കാവൂരിൽ ബൂത്ത് കമ്മിറ്റികൾ ശേഖരിച്ച ചലഞ്ച് ഫണ്ട് കൈമാറി

 

കടയ്ക്കാവൂർ : കടയ്ക്കാവൂർ മണ്ഡലത്തിലെ മേലാറ്റിങ്ങൽ 26, 27 കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റികൾ 137 രൂപ ചലഞ്ച് വഴി ശേഖരിച്ച ഫണ്ട് തുക കടയ്ക്കാവൂർ മണ്ഡലം പ്രസിഡണ്ടിന് കൈമാറി. കെ.പി.സി.സി യുടെ 137-ാംജൻമദിന വാർഷികത്തിൽ തിരുവനന്തപുരം ഡിസിസിയാണ് ബൂത്ത് കമ്മിറ്റികൾ വഴി ഫണ്ട് ശേഖരണം നടത്തിയത്. മണ്ഡലം പ്രസിഡന്റ്‌ അഡ്വ. റസൂൽഷാൻ തുക ഏറ്റ് വാങ്ങി. ബൂത്ത് പ്രസിഡണ്ടുമാരായ എം. ഐ.ഫസിലുദ്ദീൻ, ദീപ വെള്ളാരംകുന്ന്, സേവാദൾ ജില്ലാ ജന.സെക്രട്ടറി പാലാംകോണം ജമാൽ, മേലാറ്റിങ്ങൽ വാർഡ് മെംബർ പെരുംകുളം അൻസർ, നേതാക്കൻമാരായ വിജയൻ, അശോകൻ, നിസാമുദീൻ ചെറുകരക്കോണം, സുജാത, യൂത്ത് കോൺഗ്രസ്സ് ജന.സെക്രട്ടറി സുബിൻ പന്തുകുളം എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!