കഠിനംകുളം : എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഫിഷ് ലാൻഡിംഗ് സെൻ്റർ ഉദ്ഘാടനം ചെയ്തു. കഠിനംകുളം പുതുക്കുറിച്ചിയിലാണ് വി.ശശി എം.എൽ.എയുടെ ഫണ്ടിൽ നിന്നും ഫിഷ് ലാൻഡിംഗ് സെൻ്റർ സെൻ്റർ നിർമ്മിച്ചത്. പുതുക്കുറിച്ചിയിൽ നടന്ന ചടങ്ങിൽ ഫിഷ് ലാൻഡിംഗ് സെൻ്ററിൻ്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവ്വഹിച്ചു.
കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജിത അനി അധ്യക്ഷത വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റ്റി ഹരിപ്രസാദ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ, ജനപ്രതിനിധികളായ ബി. കബീർ, ഷീല ഗ്രിഗോറി, ജനറ്റ് വിക്ടർ,പ്രസാദ്, ജീറ്റ സി.പി.ഐ (എം) കഠിനംകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി കഠിനംകുളം സാബു, എന്നിവർ സംസാരിച്ചു.