വാമനപുരം നദി പുനരുജ്ജീവനത്തിനായി സംസ്ഥാന ബജറ്റിൽ നവകേരളം പദ്ധതിയിലുൾപ്പെടുത്തി രണ്ട് കോടി രൂപ അനുവദിച്ചു. പശ്ചിമഘട്ടത്തിലെ ചെമുഞ്ചിമൊട്ടയിൽ നിന്നാരംഭിച്ച് അഞ്ചുതെങ്ങിലാണ് വാമനപുരം നദി അവസാനിക്കുന്നത്. വാമനപുരം, അരുവിക്കര, ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളിലൂടെ 88 കിലോ മീറ്റർ ദൂരം നദി ഒഴുകുന്നുണ്ട്.
നദിയുടെ സമഗ്രമായ പുനരുജ്ജീവനത്തിനായി വിശദമായ ഡി.പി.ആർ തയ്യാറാക്കിയത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തിരുന്നു. വി.ശശി എം.എൽ.എ ചെയർമാനും ഡി.കെ മുരളി എം.എൽ.എ കൺവീനറുമായ നദീജല സംരക്ഷണ സമിതിയും മറ്റ് ടെക്നിക്കൽ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.