കിളിമാനൂരിൽ അഞ്ജാത ജീവി 4 ആടുകളെ കടിച്ചു കൊന്നു.

eiOZA3L20957

 

കിളിമാനൂർ കടമ്പാട്ടുകോണം പത്മതീർത്ഥത്തിൽ ശശീന്ദ്രൻ പിള്ളയുടെ വീട്ടിലെ ആടുകളെയാണ് കടിച്ചു കൊന്നത്. ഒരു തള്ള ആടിനേയും 3 കുഞ്ഞാടുകളേയും ആണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. അതിരാവിലെ പാൽ കറക്കുന്നതിനായി തൊഴുത്തിൽ എത്തിയപ്പോഴാണ് ആടുകളെ കടിച്ചു കൊന്ന നിലയിൽ കണ്ടത്. നാലു ചുറ്റും മതിൽ കെട്ടിയ വീടിനോട് ചേർന്ന തൊഴുത്തിലാണ് ആടുകളെ കെട്ടിയിരുന്നത്. മതിൽ ചാടി കടന്നാണ് അജ്ഞാത ജീവി ആടുകളെ കടിച്ച് കൊന്നത്. വീടിന്റെ സിറ്റൗട്ടിലെ തറയിൽ ജീവിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. പാലോട് വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധിച്ചു. കാൽപ്പാടുകൾ പരിശോധിച്ചതിൽ നിന്നും നായ്പുലിയാ കാമെന്നാണ് വനം വകുപ്പ് അറിയിച്ചത്. മാസങ്ങൾക്ക് മുമ്പ് കിളിമാനൂരിലും സമീപപ്രദേശങ്ങളിലും അജ്ഞാത ജീവി ആടുകളെ കടിച്ച് കൊന്നിരുന്നു. തുടർന്ന് വനം വകുപ്പിന്റെ പ്രത്യേക സംഘങ്ങൾ രാത്രികാലങ്ങളിൽ പട്രോളിംഗ് നടത്തുകയും വിവിധ സ്ഥലങ്ങളിൽ ക്യാമറകളും കൂടുകളും സ്ഥാപിക്കുകയും ചെയ്തെങ്കിലും ജീവിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മാസങ്ങളുടെ ഇടവേളകൾക്ക് ശേഷമാണ് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!