Search
Close this search box.

വീട്ടിൽ ജോലിക്ക് എത്തി കുടിക്കാൻ വെള്ളം ചോദിച്ചു, ഒന്നര വയസ്സുള്ള കുട്ടിയുടെ ബ്രേസ്‌ലെറ്റ് മോഷ്ടിച്ചു മുങ്ങി..

eiDHZ9B11618

 

കടയ്ക്കാവൂർ : കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ബ്രേസ്‌ലേറ്റ് മോഷണം ചെയ്ത പ്രതി പിടിയിൽ.വർക്കല വെട്ടൂർ വലയന്റകുഴി പുത്തൻവീട്ടിൽ രജിത്ത് (33) ആണ് അറസ്റ്റിലായത്.

ശാർക്കര നിലയ്ക്കാമുക്ക് പറയടി അപ്പൂപ്പൻ നടക്ക് സമീപത്തുള്ള വീട്ടിൽ ഒന്നര വയസ്സുള്ള കുട്ടി വീട്ടിലെ വരാന്തയിൽ ഇരുന്നു കുട്ടിയുടെ കയ്യിൽ കിടന്ന 5 ഗ്രാം തൂക്കംവരുന്ന ബ്രേസ്‌ലേറ്റ് മോഷണം ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ വീട്ടിൽ ജോലിക്ക് എത്തുകയും കുടിക്കാൻ വെള്ളം ചോദിക്കുകയും വീട്ടുകാർ വെള്ളം എടുക്കാൻ പോയ സമയത്ത് കുട്ടിയുടെ കയ്യിൽ കിടന്ന ബ്രേസ്‌ലേറ്റ് തന്ത്രപരമായി കൈക്കലാക്കുകയുമായിരുന്നു. സ്വർണ്ണം കൈക്കലാക്കിയ പ്രതി ആറ്റിങ്ങൽ ഉള്ള ജ്വല്ലറിയിൽ അത് വിൽക്കുകയും വിറ്റ കാശുമായി ഒളിവിൽ പോവുകയും ചെയ്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതിയെ വെട്ടൂർ നിന്നും അറസ്റ്റ് ചെയ്തത്. വർക്കല പോലീസ് സ്റ്റേഷനിൽ പ്രതിക്ക് കേസുകൾ നിലവിലുണ്ട്. കടയ്ക്കാവൂർ എസ്.ഐ ദീപു, നസീറുദ്ദീൻ, എ.എസ്.ഐമാരായ ശ്രീകുമാർ, രാജീവ്, എസ്.സി.പിഒ ജിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!