Search
Close this search box.

കിളിമാനൂരിനെ നഗരസഭയായി ഉയർത്തുക: ഫ്രാക്ക്

ei0GHCO56835

 

കിളിമാനൂർ ടൗണുമായി ബന്ധപ്പെട്ട് കിടക്കുന്ന പഴയകുന്നുമ്മേൽ, കിളിമാനൂർ ,പുളിമാത്ത് ,നഗരൂർ എന്നീ പഞ്ചായത്തുകളിലെ സമീപ പ്രദേശങ്ങളെ ഉൾപ്പെടുത്തി കിളിമാനൂർ നഗരസഭ രൂപീകരിക്കണമെന്ന് ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻസ് കിളിമാനൂർ സർക്കാരിനോട് ആവശ്യപ്പെട്ടു. കിളിമാനൂർ ടൗൺ പഴയകുന്നുമ്മേൽ പഞ്ചായത്തിൻ്റെ പരിധിയിലും കിളിമാനൂർ പഞ്ചായത്ത് ടൗണിൽ നിന്ന് മാറിയും സ്ഥിതി ചെയ്യുന്നു എന്ന അപാകത പരിഹരിക്കുന്നതിനും
കിളിമാനൂരിൻ്റെ സമഗ്ര വികസനത്തിനുമാണ് കിളിമാനൂർ നഗരസഭയായി ഉയർത്തണമെന്ന് ഫ്രാക്ക് വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ റസിഡൻ്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാക്കിൻ്റെ പൊതുയോഗം പ്രസിഡൻ്റ് മോഹൻ വാലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേരുകയും ജന:സെക്രട്ടറി ടി.ചന്ദ്രബാബു പ്രവർത്തന റിപ്പോർട്ടും ഖജാൻജി ജി.ചന്ദ്രബാബു വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. എം. രാജേന്ദ്രൻ നായർ സ്വാഗതവും മുത്താന സുധാകരൻ കൃതജ്ഞതയും രേഖപ്പെടുത്തി.

ഭാരവാഹികളായി
കെ.മോഹൻ വാലഞ്ചേരി (പ്രസിഡന്റ്), ടി.ചന്ദ്രബാബു (ജനറൽ സെക്രട്ടറി), ജി.ചന്ദ്രബാബു (ട്രഷറർ)
എംരാജേന്ദ്രൻ നായർ, പാറയ്ക്കൽ ശശിധരൻ., പ്രേമചന്ദ്രബാബു. എം എസ്
.സുഭാഷ്. ആർ (വൈസ് പ്രസിഡന്റ്മാർ).
വിജയകുമാർ. കെ , ഹരികൃഷ്ണൻ. എൻ ,
രാജുകുമാർ. സി,
.ഉദയകുമാർ.എസ് (സെക്രട്ടറിമാർ)
മുത്താന സുധാകരൻ (പി.ആർ.ഒ)
ശശിധരൻ നായർ എൻ (ഓഫീസ് സെക്രട്ടറി)
സുനിൽകുമാർ. എസ് (കൺവീനർ :
കായികം)
രാമചന്ദ്രൻ. ജി എസ് , മോഹൻകുമാർ.റ്റി
(കോ ഓർഡിനേറ്റർ), സുഭാഷ് ആർ (ആഡിറ്റർ)
എന്നിവരെയും തെരെഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!