മൊബൈൽ ഫോണുകളുടെ അമിതോപയോഗത്തിനെതിരെ ബോധവൽക്കരണ റാലിയുമായി കിളിമാനൂർ ആർ.ആർ വി ഗേൾസിലെ എൻ സി സി കേഡറ്റുകൾ

മൊബൈൽ ഫോണുകളുടെ അമിതോപയോഗത്തിനെതിരെ ബോധവൽക്കരണ റാലിയുമായി കിളിമാനൂർ ആർ.ആർ വി ഗേൾസിലെ എൻ സി സി കേഡറ്റുകൾ.സ്കൂൾ വിദ്യാർഥികൾക്കിടയിലെ മൊബൈൽ ഫോണിൻ്റെ അമിതോപയോഗത്തിനെതിരെ പ്ലക്കാർഡുകളും നോട്ടീസുകളുമായി ആർ ആർ വി ഗേൾസിലെ എൻസിസി കേഡറ്റുകൾ റാലി സംഘടിപ്പിച്ചു. ആർ. ആർ.വി ഗേൾസിന് മുന്നിൽ നിന്ന് ആരംഭിച്ച റാലി ജില്ലാ പഞ്ചായത്ത് മെമ്പർ  ജി ജി ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലേക്ക് വരുന്ന കുട്ടികൾ അവരുടെ മെബൈൽ ഫോണുകൾ കിളിമാനൂരിലെ പല കടകളിലും ഏൽപ്പിക്കുന്നു , വൈകുന്നേരം തിരികെ പോകുമ്പോൾ കടകളിൽ നിന്നും തിരികെ വാങ്ങുന്നു. ഇതിനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് കടകളിൽ നടത്തിയ അന്വേഷണത്തിൽ നിരവധി ഫോണുകൾ കണ്ടെടുത്തു. ഇതിനെതിരെയാണ് കുട്ടികൾ റാലി സംഘടിപ്പിച്ചത്.എൻ സി സി ആഫീസർ വിഷണു കല്പടക്കൽ റാലിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!