മാർച്ച് 28,29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി കർഷകസംഘം ആറ്റിങ്ങൽ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ പദയാത്ര സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഗ്രാമം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പദയാത്ര കൈരളി ജംഗ്ഷനിൽ സമാപിച്ചു. സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് എസ് ലെനിൻ പദയാത്ര ഉദ്ഘാടനം ചെയ്തു. സിപിഎം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി തുടങ്ങിയവർ പങ്കെടുത്തു
