മണമ്പൂർ :മണമ്പൂർ ആഴാംകോണത്ത് ആന ചരിഞ്ഞു.ഇന്ന് വൈകിട്ട് നാലരയോടെ മണമ്പൂർ ആഴാംകോണം നാലുസെൻ്റ് കോളനിയിൽ വെള്ളം നൽകാനായി ഊറ്റുറവയിലേക്ക് ഇറക്കിയ വേലായുധൻ എന്ന ഉദ്ദേശം എഴുപതു വയസുള്ള ആന കാലുതെറ്റി വീണു.ശ്രീജിത്ത് ,പ്ലാക്കീഴ്,ഇത്തിക്കര എന്ന ആളുടെ ഉടമസ്ഥതയിലുള്ള ആനയാണ് അപകടത്തിൽ പെട്ടത്.വിവരം അറിഞ്ഞതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്ക്യൂ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഷൈൻ,പ്രതീഷ്കുമാർ,രതീഷ്,വൈശാഖൻ,ഷിജിമോൻ എന്നിവർ സ്ഥത്തെത്തുമ്പോൾ ആനയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
