ആലംകോട് ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും നഗരസഭയും ചേർന്ന് നിർമ്മിച്ച ‘വെളിച്ചത്തിലേക്ക്’ പ്രകാശനം ചെയ്തു

ei4430Y10990

ലഹരി വർജ്ജന ബോധവൽക്കരണത്തിനായി ആലംകോട് ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയും ചേർന്ന് നിർമ്മിച്ച ‘വെളിച്ചത്തിലേക്ക്’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിച്ചു സ്കൂൾ പിടിഎ പ്രസിഡൻറ് എസ് ജാബിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ശ്രീകുമാർ എസ് സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജിജി ഗിരി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.വിശിഷ്ടാതിഥികളായി ആറ്റിങ്ങൽ റൈഞ്ച് സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധൻ, സുർജിത്ത്, വാർഡ് മെമ്പർ എംകെ ജ്യോതി എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ ഷോർട് ഫിലിമിലെ തിരക്കഥ സംവിധാനം എന്നിവ നിർവഹിച്ച പ്രശസ്ത നാടക പ്രവർത്തകനായ ഷരീഫ് പാങ്ങോട്, ചായാഗ്രഹണം എഡിറ്റിംഗ് എന്നിവ നിർവഹിച്ച അജിത് ഭരതന്നൂർ, അസോസിയേറ്റ് ക്യാമറാമാനായി പ്രവർത്തിച്ച നിഷാദ് ഭരതന്നൂർ, അഭിനേതാക്കളായ മമ്മാലി ചാലക്കുടി, ഷമീർ മുസ്തഫ, സാങ്കേതിക സഹായം നൽകിയ വിഎച്ച്എസ്ഇ അധ്യാപകൻ സിയാദ് അഹമ്മദ്, എൻഎസ്എസ് വളണ്ടിയർമാർ എന്നിവരെ ആദരിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിജു കെ എസ്, ഹെഡ്മിസ്ട്രസ്സ് സതി ടീച്ചർ, പിടിഎ എക്സിക്യൂട്ടീവ് അംഗം സബീർ ഖാൻ എന്നിവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സബിത ടിഎസ് കൃതജ്ഞത രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!