Search
Close this search box.

പണിമുടക്ക് : മംഗലപുരത്ത് പെട്രോൾ പമ്പിനു നേരെ അക്രമം

ei9YP7266729

മംഗലപുരം : സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന 48 ദേശീയ വ്യാപക പണിമുടക്കിനിടെ മംഗലപുരത്ത് പെട്രോൾ പമ്പിനു നേരെ അക്രമം. ഇന്ന് ഉച്ചക്ക് 12 മണിയോടെ മംഗലാപുരം ആനന്ദം ഫുയൽ സെന്ററിലാണ് ആക്രമണം നടന്നത്. പണിമുടക്ക് ആയതിനാൽ പെട്രോൾ പമ്പ് അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ ഉച്ചയോടെ ചില സമരാനുകൂലികൾ എത്തി പ്രശ്നമൊന്നും ഉണ്ടാവില്ല പെട്ടെന്ന് വാഹനങ്ങളിൽ പെട്രോൾ നിറച്ചു നൽകണമെന്ന് ആവശ്യപ്പെടുകയും അത് പ്രകാരം പെട്രോൾ പമ്പ് പ്രവർത്തനം ആരംഭിച്ച സമയത്ത് തന്നെ മറ്റു ചില സമരാനുകൂലികൾ എത്തി പെട്രോൾപമ്പിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഓഫീസിന്റെ ചില്ലുകൾ അക്രമികൾ എറിഞ്ഞു തകർത്തു. എന്നാൽ ആദ്യം ഇവിടെ പെട്രോൾ നിറയ്ക്കാൻ എത്തിയ സമരാനുകൂലികൾ പരിഹാരം കാണാമെന്ന് അറിയിച്ചിരിക്കുകയാണ് എന്ന് പമ്പുടമ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!