Search
Close this search box.

ബസിൽ നിന്ന് കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്സ് ഡിപ്പോയിൽ ഏൽപ്പിച്ച് വനിതാ കണ്ടക്ടർ മാതൃകയായി

eiTBGKX38051

ആറ്റിങ്ങൽ : ബസിൽ നിന്ന് കളഞ്ഞ് കിട്ടിയ പേഴ്സും അതിനുള്ളിൽ ഉണ്ടായിരുന്ന 10,000രൂപയും, വിലപ്പെട്ട രേഖകളും ഡിപ്പോയിൽ ഏൽപ്പിച്ച് വനിതാ കണ്ടക്ടർ മാതൃകയായി. ആറ്റിങ്ങൽ ഡിപ്പോയിലെ വനിതാ കണ്ടക്ടർ എസ്.റാന്തയാണ് യാത്രയ്ക്കിടയിൽ ബസിൽ നിന്നും പണമടങ്ങിയ പേഴ്സും രേഖകളും ലഭിച്ചത്. യാത്രക്കാരുടെ സാന്നിദ്ധ്യത്തിൽ തന്നെ എണ്ണി തിട്ടപ്പെടുത്തി യാത്രക്കാരെ സാക്ഷിയാക്കി ആറ്റിങ്ങൽ ഡിപ്പോയിൽ ഏൽപ്പിയ്ക്കുകയായിരുന്നു. ഇന്നലെ (30-03-22) RPC 143 നമ്പർ ബസുമായി ഡ്രൈവർ എസ്.ദിനേശിനൊപ്പം വക്കം- തിരുവനന്തപുരം സർവ്വീസിനിടയ്ക്കായിരുന്നു പേഴ്സ് ലഭിച്ചത്. ഉടൻ തന്നെ ഡിപ്പോയിൽ അറിയിക്കുകയും തിരികെ വരുമ്പോൾ അത് ആറ്റിങ്ങൽ യൂണിറ്റിൽ ഏൽപ്പിയ്ക്കുകയും ആയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!