Search
Close this search box.

ഓപ്പറേഷൻ പി ഹണ്ട് : കിളിമാനൂരിൽ റെയ്ഡ് നടന്നു

eiMB5KP96148

കിളിമാനൂർ : ഓപ്പറേഷൻ പി ഹണ്ടിനോടനുബന്ധിച്ച് കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഇന്ന് നടന്ന റെയ്ഡിൽ കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത പുളിമാത്ത് പേടികുളം സ്വദേശി ശ്യാംജി (27) ന്റെ മൊബൈൽഫോൺ പോലീസ് കണ്ടെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ ഗോപിനാഥ് ഐപിഎസ്സിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ഡി സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ് സനൂജ്, എസ്ഐ വിജിത്ത് കെ നായർ, എഎസ്ഐ താഹിറുദീൻ, സിപിഒമാരായ രജിത്ത് രാജ്, ഷാജി, ഷംനാദ്, ഹരികൃഷ്ണൻ, സുനിൽകുമാർ, രേഖ ആർ നാഥ്, ശ്രീക്കുട്ടി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!