ആംബുലൻസ് എത്ര ഉണ്ടെന്ന് പറഞ്ഞിട്ടെന്താ! രോഗിയെ കൊണ്ടുപോകാൻ മണിക്കൂറുകൾ വൈകിയെന്ന് പരാതി

ആംബുലൻസ് രണ്ട് ഉണ്ടായിട്ടും രോഗിയെ കൊണ്ടു പോകാൻ മണിക്കൂറോളം വൈകി എന്നു ആക്ഷേപം. മലയിൻകീഴിൽ മണിയറവിള ആശുപത്രിയിൽ അപകടത്തിൽപെട്ടു ഗുരുതര പരിക്കുകളോടെ എത്തിച്ച രോഗിക്ക് ആംബുലൻസ്‌ വിളിച്ചു വരുത്തി നൽകിയത് ഒരുമണിക്കൂറോളം വൈകി. എം. പി. ഫണ്ടിൽ നിന്നും തുക അനുവദിച്ചു വാങ്ങിയ രണ്ടു ആംബുലൻസ് ആശുപത്രിയിൽ കിടക്കെയാണ് അധികൃതരുടെ ഈ നടപടി. മലയിൻകീഴിൽ ഞായറാഴ്ച്ച രാത്രി ഏഴര മണിയോടെ അപകടത്തിൽപെട്ടു ഗുരുതര പരിക്കുകളോടെ എത്തിച്ച കാട്ടാക്കട സ്വദേശിയായ യുവാവിന് ആണ് പ്രഥമീക പരിചരണം നൽകിയ ശേഷം ആംബുലൻസിനായി ഒരു മണിക്കൂറോളം വൈകിച്ചത് എന്നു ആക്ഷേപം ഉള്ളത്. രോഗിയുമായി എത്തിയ ചിലർ ആംബുലൻസ് വിട്ടു നൽകാൻ ആവശ്യപ്പെട്ടപ്പോൾ ആശുപത്രിയിലുള്ള ആംബുലൻസ് പാലിയേറ്റീവ് കേയറിന് ഉള്ളതാണ് എന്നും മറ്റു സൗകര്യം ഇല്ലാത്തതിനാൽ സ്വകാര്യ ആംബുലൻസിനെ വിളിക്കണമെന്നും അധികൃതർ പറഞ്ഞു. ഇതോടെയാണ് വിദഗ്ധ ചികിയസയ്ക്കായി കൊണ്ടു പോകാൻ കഴിയാതെ ഒരു മണിക്കൂറോളം വൈകി സ്വകാര്യ ആംബുലൻസ് എത്തുന്നതുവരെ രോഗിയെയും ഒപ്പമിരുത്തി കാക്കേണ്ടി വന്നത്. അതേ സമയം അത്യാധൂനിക സംവിധാനം ഇല്ലാത്ത രണ്ടു ആംബുലൻസ് രാത്രി കാലങ്ങളിൽ പോലും രോഗികൾക്ക് വിട്ടു നൽകാത്തത് സ്വകാര്യ ആംബുലൻസുകൾ സഹായിക്കാനാണ് എന്ന ആക്ഷേപവും ഉണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!