വർക്കല ചാവടിമുക്കിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു

ei5WIST73056

വർക്കല : വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വിനോദും സംഘവും അയിരൂർ, പാളയംകുന്ന്, ചാവടിമുക്ക് ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തു. വർക്കല, ചെമ്മരുതി, ചാവടിമുക്ക്, പൊയ്കവിള വീട്ടിൽ ജിബിൻ(24) എന്നയാളുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. പ്രതി ജിബിൻ ഓടി രക്ഷപെട്ടു. ഈ പ്രദേശത്ത് വർക്കല എക്‌സൈസ് പരിശോധനകൾ കർശനമാക്കിയിരുന്നു.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പ്രിവന്റീവ് ഓഫിസർമാരായ സെബാസ്റ്റ്യൻ, ഷാജി സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺമോഹൻ, സജീർ വനിത സിവിൽ എക്‌സൈസ് ഓഫീസർ സ്മിത എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!