കണിയാപുരത്തു നിന്ന് തിരുവനന്തപുരം- നാഗർകോവിൽ വഴി ബംഗളൂരുവിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുത്തുനിന്ന് പാലക്കാട്, സേലം വഴി ബംഗളൂരുവിൽ എത്തുന്നതിനേക്കാൾ നാല് മണിക്കൂർ സമയലാഭം നാഗർകോവിൽ വഴിയുള്ള സർവീസിന് ലഭിക്കും.
കണിയാപുരത്തുനിന്ന് രാത്രി ഏഴിന് ആരംഭിക്കുന്ന സർവീസ് ആദ്യം ടെക്നോപാർക്കിൽ എത്തും. ഇത് പ്രൊഫഷണലുകൾക്ക് ബംഗളൂരു യാത്ര എളുപ്പമാക്കും. തിരുവനന്തപുരത്ത് എത്തി എട്ടോടെ നാഗർകോവിൽ വഴി രാവിലെ ബംഗളൂരു എത്തിച്ചേരുന്ന വിധമാണ് ഈ സർവീസിന്റെ ക്രമീകരണം.