
ചെറുന്നിയൂർ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങ് ആറ്റിങ്ങൽ എംഎൽഎ ഒ.എസ്.അംബിക ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശശികല, വാർഡ് മെമ്പർമാരായ ഷിബു തങ്കൻ, സനൽ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ചെറുന്നിയൂർ സജീവൻ, ബാലകൃഷ്ണൻ,സുരേഷ് ബാബു, ചെറുന്നിയൂർ ബാബു, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

								
															
								
								
															
				

