Search
Close this search box.

ആറ്റിങ്ങൽ പൊന്നറ കുളത്തിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

eiGEC9F79233

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൊന്നറ കുളത്തിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ പൊന്നറ കുന്നുംപുറത്ത് തൊടിയിൽവീട്ടിൽ പപ്പൻ എന്ന് വിളിക്കുന്ന പത്മകുമാറിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 11 മണിയോടെ കുളത്തിൽ നിന്നും കണ്ടെത്തിയത്.സ്ഥിരമായി ഈ കുളത്തിൽ കുളി പതിവാക്കിയിരുന്ന പപ്പൻ കഴിഞ്ഞ ദിവസം വൈകുന്നേരം കുളത്തിൽ എത്തിയത് നാട്ടുകാരിൽ ചിലർ കണ്ടതായി പറയുന്നു. എന്നാൽ ഇന്ന് രാവിലെ ആയിട്ടും പപ്പനെ പ്രദേശത്ത് കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിന് സമീപത്ത് നിന്നും പപ്പന്റെ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്ത് എത്തി രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പപ്പൻ അവിവാഹിതനാണ്. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!