കെ എസ് ആർ ടി സി ഡ്രൈവറെ ബൈക്ക് യാത്രികൻ മർദ്ദിച്ചു

eiWCLY217054

കെ എസ് ആർ ടി സി ഡ്രൈവറെ ബൈക്ക് യാത്രികൻ മർദ്ദിച്ചു. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ബിജു ഇ കുമാറിനെ ആണ് ബൈക്ക് യാത്രികനായ അജി ബസിനകത്തു കയറി മർദിച്ചത്. വാഴിച്ചൽ കാഞ്ഞിരമൂഡ് പാമ്പരം കാവിൽ വൈകുന്നേരം 3.30 ഓടെയാണ് സംഭവം.തിരുവനന്തപുരത്തു നിന്നും കാട്ടാക്കട നെയ്യാർ ഡാം കൂട്ടപ്പുവിലേക്ക് പോകുന്ന കാട്ടാക്കട ഡിപ്പോയിലെ ബസിനകത്താണ്‌ അക്രമം നടന്നത്. അക്രമി ബസിനു കുറുകെ ബൈക്ക് നിർത്തുകയും തുടർന്ന് ഡ്രൈവറുടെ വശത്തെ വാതിൽ അടിച്ചു തുറക്കുകയും ഉള്ളിൽ കയറി ബിജുവിനെ മർദിക്കുകയും ചെയ്തു. അസഭ്യം വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതോടെ യാത്രക്കാർ ബഹളം വെച്ചു. ഇതോടെയാണ് ഇയാൾ പുറത്തിറങ്ങിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ആനപറ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.ഇടുങ്ങിയ റോഡിൽ ഒരുവശത്ത് മറ്റൊരു വാഹനം നിർത്തിയിരിക്കുകയും ഒരു വശത്തു ഇയാൾ റോഡിൽ കയറി നിൽക്കുകയുമായിരുന്നു. ബസിനു മുന്നോട്ടു പോകാൻ കഴിയതായതോടെ ബസ് നിർത്തിയ ശേഷം പതിയെ മുന്നോട്ടു നീങ്ങി. ബസ് കടന്നു പോയതോടെ അക്രമി ബൈക്കുമായി പിന്നാലെ എത്തുകയും യാതൊരു പ്രകോപനവും ഇല്ലാതെ ഡ്രൈവറെ മർദിക്കുകയായിരുന്നുവെന്നു കണ്ടക്ടർ പ്രസാദ് പറയുന്നു. അജിയെ നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!