പള്ളിക്കൽ : പള്ളിക്കലിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ ആട്ടിൻകുട്ടികൾ ചത്തു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ മൂതല പൊയ്ക വിള വീട്ടിൽ ഉദയകുമാറിൻ്റെ വീട്ടിലെ ആടിനെയും അതിൻ്റെ രണ്ടു കുട്ടികളെയുമാണ് അജ്ഞാതജീവി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നതെന്ന് വീട്ടുകാർ പറയുന്നു. ആക്രമണത്തിൽ രണ്ടു ആട്ടിൻകുട്ടികളും ചത്തു. തള്ളയാട് അവശതയിലാണ്. പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുമായി ബന്ധപ്പെടുകയും അതിൻ്റെ അടിസ്ഥാനത്തിൽ ഇളമ്പ്ര ക്കോട് ബീറ്റ്ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശാടിസ്ഥാനത്തിൽ പള്ളിക്കൽ മൃഗാശുപത്രിയിലെ ഡോക്ടർ സ്ഥലത്തെ ചത്ത അട്ടിൻകുട്ടികളെ പോസ്റ്റുമാർട്ടം നടത്തി സംസ്കരിച്ചു. ജീവി ഏതെന്ന് വ്യക്തമല്ല. കാൽപാടുകൾ സമീപത്തു ദൃശ്യമാണ്. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി വനം വകുപ്പ് ഉദ്യോഗസ്ഥരുമായും വെറ്റിനറി ഡോക്ടറുമായി ആശയവിനിമയം നടത്തി.രണ്ടു ദിവസം മുമ്പ് സമീപത്തെ ഒരു വീട്ടിൽ നിന്നും ഒരു ആടിനെയും കോഴിയെയും ആക്രമിച്ചതായി അറിഞ്ഞു. നടന്ന ആക്രമണങ്ങൾക്ക് സാധ്യതയുള്ളതായി വീട്ടുടമ പറയുന്നു.