Search
Close this search box.

മുത്താന ചിറപ്പാട് പാലം അവഗണനയുടെ വക്കിൽ

eiUKEVI48261

ചെമ്മരുതി : രാജഭരണകാലത്ത് പണിത ചെമ്മരുതി പഞ്ചായത്തിലെ ചിറപ്പാട് പാലം പുനർനിർമിക്കണമെന്നവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഞെക്കാട് ചാവർകോട് റോഡിൽ മുത്താന ജങ്ഷന് സമീപമായാണ് പാലം സ്ഥിതി ചെയ്യുന്നത്. തോടിന് കുറുകെ നിർമിച്ചിട്ടുള്ള പലത്തിന് 100 വർഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു.റോഡിൽ  വാഹനങ്ങളുടെ തിരക്കുണ്ടായിട്ടും റോഡ് വീതി കൂട്ടിയിട്ടും പാലത്തിന് മാത്രം വികസനമില്ല. ഒരു വാഹനത്തിന് മാത്രമേ പാലത്തിലൂടെ ഒരു സമയം കടന്നു പോകാൻ കഴിയൂ. ഇതു മൂലം പാലത്തിൻ്റെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിര കാണാം. ആധുനിക രീതിയിൽ നവീകരിച്ച റോഡിലൂടെ സാമാന്യം വേഗത്തിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്. പാലമെത്തുമ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ പാലത്തിന് കുലുക്കവും അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു.നിരവധി സർവീസ് ബസുകളുള്ള റൂട്ടാണിത്.സ്കൂൾ ബസ് ഉൾപ്പെടെ പൊതുവാഹന ങ്ങൾ ഈ റോഡിനെ ധാരാളമായി ആശ്രയിക്കുന്നു. വാഹനങ്ങൾ പാലത്തിലൂടെ പോകുമ്പോൾ പാലം കടക്കാൻ കാൽനടയാത്രകരും ബുദ്ധിമുട്ടുന്നു.പാലത്തിൻ്റെ കൈവരികൾക്ക് ബലക്ഷയമുണ്ട്.

പുതിയ പാലം നിർമിക്കുന്നതിന് ഈ സാമ്പത്തിക വർഷം ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആറു മാസത്തിനകം പണി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് വർക്കല എം. എൽ. എ വി. ജോയി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!