കിളിമാനൂർ :പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകവേ അപകടത്തിൽപെട്ട് റോഡിൽ കിടന്നയാൾക്ക് വാഹന സൗകര്യമൊരുക്കി മന്ത്രി ജിആർ അനിൽ. കിളിമാനൂർ ടൗൺ ഹാളിൽ യുവകലാസാഹി കിളിമാനൂർ മേഖല കമ്മിറ്റിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാൻ പോകവേയാണ് സംസ്ഥാന പാതയിൽ കിളിമാനൂർ പൊരുന്തമണിനു സമീപം അപകടത്തിൽപെട്ട് യുവാവ് റോഡിൽ കിടക്കുന്നത് കാണുന്നത്. വാഹനം നിർത്തി പരിക്കേറ്റയാളെ കണ്ട മന്ത്രി ഉടൻ തന്നെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദേശം നൽകി. അപകടത്തിൽപെട്ട് റോഡിൽ കിടന്നയാളെ മറ്റുള്ളവർ ശ്രദ്ധിച്ചിരുന്നില്ല. മന്ത്രിയുടെ സമയോചിതമായ ഇടപെടൽ മൂലം പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചു. മന്ത്രിയുടെ വാഹനം നിർത്തിയിട്ടിരിക്കുന്നത് കണ്ടാണ് നാട്ടുകാർ കൂടിയത്
