Search
Close this search box.

പ്രേംനസീറിന്റെ വീട് സർക്കാർ ഏറ്റെടുത്ത് സ്മാരകം ആക്കണം: മുസ്ലിം ലീഗ് നിവേദനം നൽകി

നസീറിന് തുല്യം നസീർ മാത്രമാണ്.പത്മശ്രീ പ്രേംനസീർ വിട പറഞ്ഞിട്ട് 30 വർഷമായി, ആ മഹാനടന് ഒരു ഉചിതമായ സ്മാരകം ഇന്നും കിനാവുകൾ മാത്രമാണ്, ജീവിച്ചിരിക്കുമ്പോൾ തൻ്റെ വരുമാനത്തിൻ്റെ ഭാഗം താൻ ജനിച്ചു വളർന്ന നാടിനായി, സ്ക്കൂൾ, ക്ഷേത്രം, പള്ളി, സാംസ്ക്കാരിക പരിപാടികൾ, ചാരിറ്റി പരിപാടികൾ ഇവയ്ക്കായി നീക്കിവച്ചപ്രേം നസീർ

ഇപ്പോഴിതാ പത്മശ്രീ പ്രേം നസീറിന്റെ ചിറയിൻകീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിലാണ് വീട് , ലൈല കോട്ടേജ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.

നസീറിന്റെ ഇളയ മകളായ റീത്തയ്ക്കാണ് ഭാഗം വയ്പ്പിലൂടെ വീട് ലഭിച്ചത്. പിന്നീട് റീത്ത തന്റെ മകൾക്ക് വീട് കൈമാറിയിരുന്നു . കുടുംബസമേതം അമേരിക്കയിൽ താമസിക്കുന്ന ഇവരാണ്
ഇപ്പോൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.

അനശ്വര നടൻ്റെ ഓർമകളുടെ ഏക അവശേഷിപ്പാണ് ഈ വീട്. പ്രേം നസീർ വിട പറഞ്ഞ് 30വർഷമായിട്ടും ഒരു സ്മാരകം പണിയാൻ കഴിയാത്ത കേരള സർക്കാർ സാംസ്ക്കാരിക വകുപ്പ് ഈ വീട് വില കൊടുത്ത് വാങ്ങി പ്രേം നസീർ സ്മാരകം ആക്കണം. ഇത് സംബന്ധിച്ച നിവേദനം മുസ്ലിം ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡൻ്റ് കടവിളാകം കബീർ, ജന:സെക്രട്ടറി ഷഹീർ ജി അഹമ്മദ് എന്നിവർ സർക്കാരിന് നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!