തിരുവിതാംകൂർ ദേവസ്വംബോർഡ് നിയന്ത്രണത്തിലുള്ള പുരാതനക്ഷേത്രമായ നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വി ജോയി എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു .ഈ വർഷത്തെ ഉത്സവം ഏപ്രിൽ 28ന് ആരംഭിച്ച് മെയ് 7ന് അവസാനിക്കും. നാവായിക്കുളം മേഖല ഉത്സവമേഖലയായി കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. യോഗത്തിൽ പോലീസ്, എക്സൈസ് , അഗ്നിശമന രക്ഷാഓഫീസ് , ഗ്രാമപഞ്ചായത്ത്,വാട്ടർ അതോറിറ്റി,ഹെൽത്ത്, വൈദ്യുതി വകുപ്പ്, ദേവസ്വം ബോർഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ പങ്കെടുത്തു.ക്ഷേത്ര പരിധിയിൽ എല്ലാ തെരുവുവിളക്കുകളും കത്തിക്കാനും ,റോഡുകൾ വൃത്തിയാക്കാനും , ടാങ്കറിൽ ക്ഷേത്രത്തിൽ അന്നദാനത്തിന് ജലം ലഭ്യമാക്കാനും ,ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ ഒരു സ്റ്റാൻഡ് ബൈ യൂണിറ്റിന് അനുവാദം വാങ്ങാനും ,എക്സൈസ് തുടരെത്തുടരെയുള്ള പരിശോധനകൾ നടത്താനും,ഉത്സവത്തോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിന് കൂടുതൽ പോലീസിനെ വിന്യസിക്കാനും യോഗം തീരുമാനിച്ചു. വി ജോയി എംഎൽഎ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രൻ ,വൈസ് പ്രസിഡൻറ് സാബു ,ബിജു, കുമാർ ,അശോകൻ , ജോസ് പ്രകാശ്,ഉപദേശക സമിതി സെക്രട്ടറി ബാലചന്ദ്രൻ നായർ ,വൈസ് പ്രസിഡൻറ് മനു ശങ്കർ ,ദേവസ്വം ബോർഡ് മാനേജർ ഷിബു ,അഭിലാഷ്, പ്രസന്നൻ , വിജു തുടങ്ങിയവർ പങ്കെടുത്തു.
