Search
Close this search box.

നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രോത്സവം: ഉദ്യോ​ഗസ്ഥതല യോ​ഗം ചേര്‍ന്നു

തിരുവിതാംകൂർ ദേവസ്വംബോർഡ് നിയന്ത്രണത്തിലുള്ള പുരാതനക്ഷേത്രമായ നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വി ജോയി എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോ​ഗസ്ഥതല യോ​ഗം ചേർന്നു .ഈ വർഷത്തെ ഉത്സവം ഏപ്രിൽ 28ന് ആരംഭിച്ച് മെയ് 7ന് അവസാനിക്കും. നാവായിക്കുളം മേഖല ഉത്സവമേഖലയായി കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. യോ​ഗത്തിൽ പോലീസ്, എക്സൈസ് , അ​ഗ്നിശമന രക്ഷാഓഫീസ് , ഗ്രാമപഞ്ചായത്ത്,വാട്ടർ അതോറിറ്റി,ഹെൽത്ത്, വൈദ്യുതി വകുപ്പ്, ദേവസ്വം ബോർഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ പങ്കെടുത്തു.ക്ഷേത്ര പരിധിയിൽ എല്ലാ തെരുവുവിളക്കുകളും കത്തിക്കാനും ,റോഡുകൾ വൃത്തിയാക്കാനും , ടാങ്കറിൽ ക്ഷേത്രത്തിൽ അന്നദാനത്തിന് ജലം ലഭ്യമാക്കാനും ,ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ ഒരു സ്റ്റാൻഡ് ബൈ യൂണിറ്റിന് അനുവാദം വാങ്ങാനും ,എക്സൈസ് തുടരെത്തുടരെയുള്ള പരിശോധനകൾ നടത്താനും,ഉത്സവത്തോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിന് കൂടുതൽ പോലീസിനെ വിന്യസിക്കാനും യോ​ഗം തീരുമാനിച്ചു. വി ജോയി എംഎൽഎ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രൻ ,വൈസ് പ്രസിഡൻറ് സാബു ,ബിജു, കുമാർ ,അശോകൻ , ജോസ് പ്രകാശ്,ഉപദേശക സമിതി സെക്രട്ടറി ബാലചന്ദ്രൻ നായർ ,വൈസ് പ്രസിഡൻറ് മനു ശങ്കർ ,ദേവസ്വം ബോർഡ് മാനേജർ ഷിബു ,അഭിലാഷ്, പ്രസന്നൻ , വിജു തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!