Search
Close this search box.

യുവാവിനെ കഞ്ചാവുമായി കടയ്ക്കാവൂർ പോലീസ് പിടികൂടി

ei8TYJP10110

കടയ്ക്കാവൂർ : കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നിലയ്ക്കാമുക്കിന് സമീപത്തു നിന്നും കഞ്ചാവുമായി യുവാവിനെ പിടികൂടി. നിലയ്ക്കാമുക്ക് നെടിയവിളവീട്ടിൽ അനുദാസ് (23) ആണ് അറസ്റ്റിലായത്. ഏപ്രിൽ 23നു തിരുവനന്തപുരം റൂറൽ ഡാൻസ് ടീമും കടയ്ക്കാവൂർ പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ മുൻപും നിരവധി തവണ കഞ്ചാവ് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു. സ്കൂൾ കുട്ടികൾക്ക് വിൽപനയ്ക്കായി ലക്ഷ്യംവെച്ച് കഞ്ചാവുമായി പരിസരപ്രദേശങ്ങളിൽ കറങ്ങി നടക്കുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!