വെമ്പായത്ത് തോക്കു നിർമിച്ച രണ്ടു പേർ അറസ്റ്റിൽ.

eiJPP2S91987

വെമ്പായം : തോക്കു നിർമിച്ച രണ്ടു പേർ അറസ്റ്റിൽ. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ എ.എസ്.മൻസിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63) എന്നിവരാണ് അറസ്റ്റിലായത്.

അസീമിന്റെ വീട്ടിൽ നിന്നും നാടൻ തോക്ക് നിർമ്മിക്കുന്ന ഉപകരണങ്ങളും ഗൺ പൗഡറും എയർ ഗൺ , പിസ്റ്റൾൗണ്ട് , 3.3 റൈഫിൾ റൗണ്ട് എന്നിവ ഇന്ന് ഉച്ചക്ക് 2 മണിക്ക് വട്ടപ്പാറ പോലീസ് പിടിച്ചെടുത്തു . സ്വദേശി സുരേന്ദ്രനു വേണ്ടിയാണ് അസീസ് തോക്ക് നിർമിച്ചത് . തോക്കിന്റെ ബാരൽ ഗ്രൂവ്സ് നിർമ്മിക്കുന്നതിന് വേണ്ടി വിതുരയിൽ എത്തുന്നതിനിടെയാണ് സുരേന്ദ്രൻ പിടിയിലായത്. തുടർന്ന് വട്ടപ്പാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അസീമിന്റെ വീട്ടിൽ നിന്നും തോക്കുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയത് . ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . വട്ടപ്പാറ പോലീസ് മേൽ നടപടി സ്വീകരിച്ചു വരുന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!